
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ പ്രചരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ രാവിലെ കോട്ടപ്പുറം മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരുമായി ആശയ വിനിമയം നടത്തി. പ്രധാന ദേവാലയങ്ങളും ബാങ്കുകളും കോൺവെന്റും സന്ദർശിച്ചു. പുത്തൻചിറ, വെള്ളാങ്കല്ലൂർ, മേത്തല, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പര്യടനം വൈകിട്ട് കൊടുങ്ങല്ലൂർ എം.ഐ.ടി മസ്ജിദിൽ നടന്ന നോമ്പ് തുറയോടെ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.എം.നാസർ, വി.എം.മൊഹിയുദ്ദീൻ, ഇ.എസ്.സാബു, വി.എം.ജോണി, മണ്ഡലം ചെയർന്മാരായ കെ.എൻ.സജീവൻ, എ.ചന്ദ്രൻ, സേവ്യർ പങ്കേത്ത് , പി.വി.രമണൻ എന്നിവർ പങ്കെടുത്തു.