skating

മാള : മേലഡൂർ ഗവ: സമിതി ഹയർ സെക്കൻഡറി സ്‌കൂളിൽ വേനൽക്കാല സ്‌കേറ്റിംഗ് ഫുട്ബാൾ പരിശീലന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ് ഉദ്ഘാടനം ചെയ്തു. അന്നമനട പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ.സതീശൻ അദ്ധ്യക്ഷനായി. മുൻ കേരള പൊലീസ് ഫുട്ബാൾ ടീം അംഗം സബ് ഇൻസ്‌പെക്ടർ റോയ് പൗലോസ്, ടെലിവിഷൻ മിമിക്രി താരം പ്രമോദ് മാള, മുരുകേഷ് കടവത്ത്, പി.എ.ജാസ്മി, സിജോ ചക്കാലയ്ക്കൽ എന്നിവർ സംസാരിച്ചു. സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ മൈതാനത്താണ് സ്‌കേറ്റിംഗ് പരിശീലനം. അമ്പതോളം കുട്ടികൾക്കാണ് രണ്ട് മാസം നീളുന്ന സൗജന്യ ഫുട്ബാൾ പരിശീലനം നൽകുന്നത്. മികവ് പുലർത്തുന്നവർക്ക് പ്രത്യേക സമ്മാനവും നൽകും.