vargesse

തൃശൂർ : കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനമെടുക്കൂവെന്ന് എം.എം.വർഗീസ് അറിയിച്ചു. നാളെ ഹാജരാകണമെന്നാണ് നിർദ്ദേശം. നാളെ രാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് ഇ.ഡി ഹാജരാകാൻ നിർദ്ദേശം നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ.ഡി.എഫിന്റെ പ്രമുഖ നേതാവിനെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചേക്കും. കഴിഞ്ഞദിവസം കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ കരുവന്നൂർ വിഷയം പ്രതിപാദിച്ചിരുന്നു. പ്രധാനമന്ത്രി വിളിച്ചപ്പോൾ ആലത്തൂരിലെ സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസു അദ്ദേഹത്തിന് മുന്നിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു.