
തൃശൂർ : കുടുംബ യോഗങ്ങളിൽ സജീവമായി സരേഷ് ഗോപി. ഇന്നലെ മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി ആളൂർ മന റോഡ്, തൈക്കാട് കുടുംബ കൂട്ടായ്മ, കണ്ണേങ്കാട് കുടുംബ യോഗം, കുണ്ടലിയൂർ കുടുംബ കൂട്ടായ്മ എന്നിവിടങ്ങളിൽ പങ്കെടുത്തു. രാവിലെ ചിറയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തോടെയായിരുന്നു തുടക്കം. കുണ്ടലിയൂർ ക്ഷേത്രം, അമർജവാൻ സ്മൃതി മണ്ഡപം, വേദ കളരി, മണലൂർ ഈഴവ നേതൃസംഗമം, പരയ്ക്കാട് കുടുംബ യോഗം എന്നിവിടങ്ങളിലെത്തി. ഇന്ന് നാട്ടിക, ചേർപ്പ് മണ്ഡലങ്ങളിൽ സന്ദർശനം നടത്തും.