udf

തൃപ്രയാർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാട്ടികയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. നാട്ടിക ഫിഷറീസ് കോളനി, ചെമ്മാപ്പിള്ളി കോളനി, കാക്കനാട് കോളനി, ആശുപത്രി കോളനി, തൃപ്രയാർ പോളി ജംഗ്ഷൻ, പെരിങ്ങോട്ടുകര ഖാദി തൊഴിലാളികൾ, തൃപ്രയാർ കിഴക്കെനട, പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്റർ, വിവിധ ദേവാലയങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് മുരളീധരൻ വോട്ടർമാരെ കണ്ടത്. കോൺഗ്രസ് നേതാക്കളായ സുനിൽ ലാലൂർ, അനിൽ പുളിക്കൽ, എൻ.എസ് ക്ലബ്, പി.ഐ. ഷൗക്കത്തലി, പി.എം. സിദ്ദിഖ്, സി.കെ. ചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.