ചാലക്കുടി: മാള- ചാലക്കുടി റെയിഞ്ചുകളിൽപ്പെട്ട ചെത്ത് തൊഴിലാളികളുടെ 2023- 24 സാമ്പത്തിക വർഷത്തെ കൂലി വർദ്ധിപ്പിക്കാൻ ധാരണ. ഷാപ്പ് ലൈസൻസികളും യൂണിയൻ ഭാരവാഹികളും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കള്ള് വില ലിറ്ററിന് 71 രൂപയിൽ നിന്ന് 4 രൂപ വർദ്ധിപ്പിച്ച് 75 രൂപയാക്കും. ക്ഷാമബത്ത 20 രൂപ വർദ്ധിപ്പിച്ച് 265 രൂപയായും, ഒരുക്ക് ഫീസ് 40 രൂപ കൂട്ടി 380 രൂപയായും ഉയർത്തി. ഉപകരണം- 410 രൂപ, 370 രൂപ, ആയുധം- 480 രൂപ എന്നീ നിലകളിലാണ് വർദ്ധന. ഡി. എ ഇല്ലാത്ത കള്ളിന് 100 രൂപയിൽ നിന്ന് 25 രൂപ വർദ്ധിപ്പിച്ച് 125 രൂപയാക്കി. 31 ശതമാനം ബോണസ് നൽകാനും തീരുമാനമായി. നിലവിലെ അനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. കുടിശ്ശിക മുൻ പ്രാബല്യത്തോടെ ലഭിക്കും.
യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി. ഉണ്ണിക്കൃഷ്ണൻ, കെ.എം. ലെനിൻ, എം.വി. അനിലൻ (എ.ഐ.ടി.യു.സി), സി.ആർ. പുരുഷോത്തമൻ, ഇ.വി. വിജയൻ (സി.ഐ.ടി.യു), ദിലീപ് പരമേശ്വരൻ (ഐ.എ.ടി.യു.സി) എ.ആർ. സതീശൻ (ബി.എം.എസ്) എന്നിവരും ലൈസൻസികളെ പ്രതിനിധീകരിച്ച് പി.കെ. പരമേശ്വരൻ, പി.വി. നളിനൻ, വി.എൻ. വിജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.