
തൃശൂർ : ഹാർമണി സ്‌കൂൾ ഒഫ് മ്യൂസികിന്റെ അഖില കേരള സംഗീത മത്സരങ്ങൾ 8,9,10 തിയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 8 ന് ഉച്ചയ്ക്ക് 2.30 ന് ഫാ.പോൾ പുവ്വത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം കർണാടക സംഗീതം, രണ്ടാം ദിനത്തിൽ ലളിത ഗാനം, മൂന്നാം ദിനത്തിൽ ചലചിത്ര ഗാനം എന്നി മത്സരങ്ങൾ നടക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗമായാണ് മത്സരം. രജിസ്‌ട്രേഷന് ഫോൺ: 9497706260. വാർത്താ സമ്മേളനത്തിൽ ജിമ്മി മാത്യു, ആർ.നോയൽ, പി.മോഹൻ കുമാർ, പി.ജെ.ഡിക്‌സൺ എന്നിവർ പങ്കെടുത്തു.