dali

തൃശൂർ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുളള ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡൻ്റ് എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. ഡി.സി.സി. പ്രസിഡൻ്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെൻ്റ്, ടി.വി.ചന്ദ്രമോഹൻ, കെ.പി.സി.സി സെകട്ടറി കെ.ബി.ശശികുമാർ, എ.ഐ.സി.സി. അംഗം എൻ.കെ. സുധീർ, ഭാരതീയ ദളിത് കോൺഗ്രസിൻ്റെ സംസ്ഥാന വൈ. പ്രസിഡൻ്റ് ഇ.എസ്.ബൈജു, ധന്യാ ചന്ദ്രൻ, വാസു കോട്ടോൽ, .എം.ചന്ദ്രൻ, ബാബു കല്ലൂർ, ബൈജു വർഗീസ്, ഗോകുൽ ഗുരുവായൂർ, അനിൽ പൂച്ചെട്ടി, അനൂപ് മരത്താക്കര, ഹരിഹരൻ പുന്നോക്കിൽ, എം.കെ.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.