poll

തൃശൂർ: തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മറ്റ് ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ ഇന്ന് മുതൽ അഞ്ച് വരെ പോളിംഗ് ഉദ്യോഗസ്ഥർക്ക് നടത്തുന്ന പരിശീലനപരിപാടിയിൽ അവസരമൊരുക്കും. പരിശീലനത്തിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കും പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മറ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റിനുള്ള ഫോറം 12ൽ അപേക്ഷിക്കാം. ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ് എന്നിവയുടെ പകർപ്പ് സഹിതം പരിശീലന കേന്ദ്രങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററിൽ സമർപ്പിക്കാം. അപേക്ഷാഫോം പരിശീലന കേന്ദ്രത്തിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 1950 (ടോൾ ഫ്രീ)