വല്ലച്ചിറ : റിമംബറൻസ് തിയേറ്റർ ഗ്രാമീണ കാർഷിക തീയേറ്റർ ഫെസ്റ്റിവൽ ബംഗാളി നാടക അദ്ധ്യാപകൻ പ്രൊബീർ ഗുഹ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, ചാക്കോ ഡി. അന്തിക്കാട്, പ്രിയനന്ദനൻ, ശശിധരൻ നടുവിൽ, രാമചന്ദ്രൻ വല്ലച്ചിറ എന്നിവർ സംസാരിച്ചു. ജോസ് ചിറമൽ നാടക ദ്വീപ് മൂന്നാമത് ബാദൽ സർക്കാർ ദേശീയ അവാർഡ് പ്രൊബീർ ഗുഹയ്ക്ക് സംവിധായകൻ പ്രിയനന്ദനൻ നൽകി. സർവീസിൽ നിന്ന് വിരമിച്ച പട്ടാളക്കാർ, കർഷകർ എന്നിവരെ ആദരിച്ചു. ജനകീയ കലാസമിതി ചെറുകുന്ന് കണ്ണൂർ അവതരിപ്പിച്ച പൊക്കൻ നാടകവും അരങ്ങേറി.