
തൃശൂർ: സംഘപരിവാര ശക്തികളുടെ അടിസ്ഥാന വികാരം ഭയമാണെന്നും ആ ഭയത്തിന്റെ വെളിപ്പെടലാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിലൂടെ സംഭവിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജൻ. 'സുനിശ്ചയം' വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജയരാജ് വാര്യർ ഗാനോപഹാരം ഏറ്റുവാങ്ങി. എം.കെ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, പി.ബാലചന്ദ്രൻ എം.എൽ.എ, സയ്യിദ് ഷബീൽ ഹൈദ്രൂസി തങ്ങൾ, ഷീന പറയങ്ങാട്ടിൽ, ഉഷ പ്രഭുകുമാർ, കെ.പി രാജേന്ദ്രൻ, കെ.പി സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു. റഫീക് അഹമ്മദ്, ബി.കെ.ഹരിനാരായണൻ, മുരുകൻ കാട്ടാക്കട, കെ.കെ.ജോബി, ഇ.ആർ.ജോഷി എന്നിവരാണ് ഗാനരചന നിർവഹിക്കുന്നത്. ബിജിബാൽ, മുരുകൻ കാട്ടാക്കട, പുഷ്പാവതി, ബിനീഷ് മണി എന്നിവർ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ, സൂരജ് സന്തോഷ്, മുരുകൻ കാട്ടാക്കട, ഇന്ദുലേഖ വാര്യർ, പുഷ്പാവതി എന്നിവരാണ് ആലപിച്ചത്.