elect

തൃശൂർ: മാതൃകാ പെരുമാറ്റചട്ട മാനദണ്ഡ നിർവചനത്തിൽ വ്യക്തത ആവശ്യമായ ഗൗരവതരമായ ഫയലുകൾ മാത്രമേ അപ്പീലിനായി കമ്മിഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിക്ക് സമർപ്പിക്കാവൂവെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
കീഴ്ഘടകങ്ങളിൽ പരിഹരിക്കാവുന്നതും ഗൗരവതരമല്ലാത്ത പരാതികളും നിരീക്ഷണ സമിതിയിലേക്ക് കൈമാറുന്നത് സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. അങ്ങനെയുള്ള ഫയലുകൾ അയക്കുന്നത് ഗൗരവത്തോടെ കാണും, നടപടിയും ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. ഉചിതമാർഗ്ഗേണ തൊട്ടടുത്ത മേൽസമിതികളുടെ ശുപാർശയോടെയും റിപ്പോർട്ടോടും കൂടി ഉന്നത നിരീക്ഷണ സമിതിയിലേക്ക് നൽകുമ്പോൾ, പരാതിയെക്കുറിച്ച് ഹ്രസ്വമായുള്ള വിവരണവും ഉചിതമായ ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ടാകണമെന്നും ഉത്തരവിലുണ്ട്.