
തൃശൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ തൃശൂരിൽ പ്രവർത്തിച്ചു വരുന്ന ഓട്ടിസം സെന്ററിന്റെ വാർഷികവും അന്താരാഷ്ട്ര ഓട്ടിസം ദിനാഘോഷവും ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.കെ.പശുപതി ഉദ്ഘാടനം ചെയ്തു. ഓട്ടിസം കേന്ദ്രം ഭരണ സമിതി പ്രസിഡന്റ് ഗിരിജ അനന്തരാമൻ അദ്ധ്യക്ഷത വഹിച്ചു. സീത വെങ്കിട്ടരാമൻ സംസാരിച്ചു. നിപ്മറിലെ വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും, വിതരണോദ്ഘാടനവും നടന്നു. ഇന്ന് നടക്കുന്ന രക്ഷിതാക്കൾക്കുളള ക്ലാസുകളുടെ ഉദ്ഘാടനം കില ഡയറക്ടർ ജോയ് ഇളമൺ നിർവഹിക്കും. പ്രിൻസിപ്പാൾ ഡോ.കെ.എസ്.വിജയലക്ഷ്മി, സി.ടി.അജിത് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.