ചെറുതുരുത്തി: ചെറുതുരുത്തി കേരള കലാമണ്ഡലം കാണാൻ എത്തുന്നവർക്കുള്ള പ്രവേശന ഫീസിൽ വർദ്ധന. ഒരു വിദ്യാർത്ഥിക്ക് ഒരു രൂപയിൽനിന്ന് പത്തു രൂപയായും രാജ്യത്തെ വിനോദ സഞ്ചാരികൾക്ക് 10 രൂപയിൽ നിന്നും 30 രൂപയിലേക്കും വിദേശ സഞ്ചാരികൾക്ക് 1000 രൂപയിൽ നിന്ന് 2000 രൂപയാണ് പുതുക്കിയ പ്രവേശന ഫീസ്. കലകളെ അടുത്തറിയാനും പഠനരീതികളെ കുറിച്ച് മനസ്സിലാക്കാനും എത്തുന്ന വിദ്യാർത്ഥികളുടെ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധമുണ്ട്. ഈ വർദ്ധന സർക്കാർ സ്‌കൂളിൽ നിന്നും കലാമണ്ഡലം കാണാൻ വരുന്ന ചെറിയ ക്ലാസുകളിലെ കുട്ടികളെയാണ് കൂടുതൽ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്.
വിദ്യാർത്ഥി ഒരാൾക്ക് 1- 10 രൂപ
മുതിർന്നവർക്ക് -10- 30
ഡേ വിത്ത് ദി മാസ്‌റ്റേഴ്‌സ് 1000-2000
ക്യാമറ ഫീസ് -100
കൂടുതൽ ഫീസ് വാങ്ങുമ്പോൾ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ കലാമണ്ഡലം നൽകുന്നില്ല. ടോയ്‌ലറ്റ് സൗകര്യമോ കുടിവെള്ളമോ ഇതുവരേയും ഒരുക്കിയിട്ടില്ല. മാന്യമായ മാനദണ്ഡം പാലിക്കാതെയുള്ള ഈ പ്രവേശനഫീസ് വർദ്ധന പിൻവലിക്കണം.
പി. ഐ. ഷാനവാസ്
വള്ളത്തോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്