കൊടുങ്ങല്ലൂർ : പ്രവാസി ഫെഡറേഷനും കേരള പ്രവാസി സംഘവും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി സംഗമവും ഇഫ്താറും ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തി. സി.ബി. അബ്ദുൾ സമദ് അദ്ധ്യക്ഷനായി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, പി.എം. അഹമ്മദ്, ടി.പി. രഘുനാഥ്, സുലേഖ ജമാൽ, കെ.വി. രാജേഷ്, മഞ്ജുള അരുണൻ, സോമൻ താമരക്കുളം, ഹബീബ് റഹ്മാൻ, കെ.സി. ഗിരീഷ്, ടി.എസ്. ശ്രീരാജ്, കബീർ പുഞ്ഞിലത്ത് എന്നിവർ സംസാരിച്ചു.