പുത്തൻചിറ: ഉല്ലാസ് നഗറിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.എൻ. സജീവൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ വി.എ. നദീർ, വി.എം. ബഷീർ, ജോപ്പി മങ്കിടിയാൻ, ടി.പി. പരമേശ്വരൻ നമ്പൂതിരി, ആന്റണി പയ്യപ്പിള്ളി, പി.ഐ. നിസാർ, ടി. പ്രവീൺ, എം.പി. സോണി, ടി.കെ. ജോണി, ടി.എസ്. ഷാജി, ജിജോ അരീക്കാടൻ, അഡ്വ. വി.എസ്. അരുൺരാജ് എന്നിവർ പ്രസംഗിച്ചു.