scan

തൃശൂർ : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.ആർ.ഐ സ്‌കാനിംഗ് നിരക്ക് 3000 രൂപയായി ഏകീകരിച്ച്, പരിശോധനാഫലം വേഗത്തിൽ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി. മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് അംഗമായ കെ.എൻ.നാരായണനാണ് നിവേദനം നൽകിയത്. 2007 മുതൽ എച്ച്.എൽ.എല്ലിന്റെ കീഴിൽ എം.ആർ.ഐ സ്‌കാനിന് 3,500 രൂപയാണ് ഈടാക്കുന്നത്. നെഞ്ചുരോഗാശുപത്രിയിൽ കഴിഞ്ഞവർഷം മുതൽ, മെഡിക്കൽ കോളേജിന്റെ സ്വന്തമായ എം.ആർ.ഐ സ്‌കാൻ പ്രവർത്തനം ആരംഭിച്ചപ്പോൾ 3000 രൂപയാണ് ഈടാക്കുന്നത്. ഒരു കാമ്പസിലെ എം.ആർ.ഐ സ്‌കാൻ ചെയ്യുന്നതിന് രണ്ടുതരം തുക ഈടാക്കുന്നത് നീതീകരിക്കാനാവില്ല. കൂടാതെ സ്‌കാനിംഗ് ഫലം ലഭിക്കാനുള്ള കാലതാസവും ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.