തൃശൂർ: മോദിയുടെ ഗ്യാരന്റിക്ക് ഒരു വിലയുമില്ലെന്ന് പത്ത് വർഷമായി ഇന്ത്യ തിരിച്ചറിഞ്ഞതാണെന്ന് മുൻ നിയമസഭാ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പൊതുപര്യടനം തൃക്കൂർ നായരങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, എം.കെ. പോൾസൺ, തോമസ് ഉണ്ണിയാടൻ, ടി.വി. ചന്ദ്രമോഹനൻ, സുനിൽ അന്തിക്കാട് എന്നിവർ പ്രസംഗിച്ചു.