sreyams-

തൃശൂർ: ഉണ്ണിക്കൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെയും ഫൗണ്ടേഷന്റെയും പുതൂർ പുരസ്‌കാരം കഥാകൃത്ത് വൈശാഖന് സമർപ്പിച്ചു. പോരാട്ടങ്ങൾ നടത്തിയ നിർഭയരായ എഴുത്തുകാരുടെ ജീവിതങ്ങൾ മാതൃകയാകണമെന്ന് പുരസ്‌കാരം സമ്മാനിച്ച മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. ജീവിതത്തിന്റെ ആർദ്രത മുഖമുദ്രയാക്കി സ്വന്തം വഴിവെട്ടിയ എഴുത്തുകാരാണ് പുതൂരും വൈശാഖനുമെന്ന് പ്രഭാഷണം നടത്തിയ കെ.പി. രാമനുണ്ണി നിരീക്ഷിച്ചു. സാഹിത്യ പ്രസ്ഥാനങ്ങളുടെ കാരണവസ്ഥാനമാണ് കഥയ്‌ക്കെന്ന് അദ്ധ്യക്ഷനായിരുന്ന ഡോ. എസ്.കെ. വസന്തൻ വിലയിരുത്തി. പുതൂരിന്റെ പത്താം ചരമവാർഷികദിനത്തിലായിരുന്നു പുരസ്‌കാരദാനം. ഗുരുവായൂരിലെ പത്രപ്രവർത്തനരംഗത്ത് 40 വർഷം പൂർത്തിയാക്കിയ ജനു ഗുരുവായൂരിനെ ആദരിച്ചു. ഷാജു പുതൂർ, പി. ദ്യുതി, ഡോ. പി. രശ്മി, ശ്രീജ നടുവം എന്നിവർ പ്രസംഗിച്ചു.