തൃശൂർ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. മുരളീധരൻ വ്യാഴാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.30 ന് കളക്ടറേറ്റിൽ തൃശൂർ ലോകസഭാ വരണാധികാരിക്ക് മുന്നിലാണ് സമർപ്പണം. പടിഞ്ഞാറെക്കോട്ടയിലെ ലീഡർ സ്ക്വയറിൽ കെ. കരുണാകരൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പദയാത്രയായാണ് കളക്ടറേറ്റിലെത്തിച്ചേരുന്നത്. രാവിലെ 10.30 ന് പടിഞ്ഞാറെക്കോട്ടയിൽ നിന്ന് പദയാത്ര തുടങ്ങും.