കൊടുങ്ങല്ലൂർ : എടവിലങ്ങ് ഒറേപ്പാടത്ത് ഭദ്രകാളി, മുത്തപ്പൻ ദേശ ക്ഷേത്രത്തിലെ മഹോത്സവം ആചാര അനുഷ്ടാനങ്ങളോടെ ആഘോഷിച്ചു. കലവറ നിറയ്ക്കൽ, മഹാഗണപതി ഹോമം, കലശാഭിഷേകം, പന്തീരടി പൂജ, നാഗങ്ങൾക്ക് നൂറും പാലും പുള്ളുവൻ പാട്ടും ഗുരുമുത്തപ്പന് കളമെഴുത്തും പാട്ടും ഭദ്രകാളിക്കും വീരഭദ്രസ്വാമിക്കും കളമെഴുത്തും പാട്ടും പതിനെട്ടരയാളം അയ്യപ്പ ഭക്ത സംഘത്തിൽ നിന്നും വിവിധ താളമേളങ്ങളുടെ അകമ്പടിയോടെ താലം വരവ്, ദീപാരാധന, വിഷ്ണുമായ സ്വാമിക്കും കോരിശ്ശേരി മുത്തപ്പനും കളമെഴുത്തും പാട്ടും എഴുന്നെള്ളിപ്പ്, ഗുരുതി തർപ്പണം തുടങ്ങിയവ നടന്നു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി, മേൽശാന്തി പ്രജീഷ് കരിനാട്ട് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹികളായ സോമൻ ചെട്ടിയാട്ടിൽ, ഭഗീരഥൻ കരിയന്ത്ര, സുബീഷ് കോരുചാലിൽ, മാതൃ സമിതി ഭാരവാഹികളായ ജലജ പ്രകാശൻ സുമണി ഹരിദാസ്, ഷേർളി മധു തുടങ്ങിയവർ നേതൃത്വം നൽകി.