1
വനം വകുപ്പിൻ്റെ വാഹനം തുരുമ്പെടുക്കുന്നു


വടക്കാഞ്ചേരി: അകമല വന്യജീവി ക്ലിനിക്കിലെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. വന്യജീവികളുടെ ചികിത്സയ്ക്കായി എത്തുന്ന ഡോക്ടറുടെ യാത്രാ സൗകര്യത്തിന് വേണ്ടിയാണ് വനം വകുപ്പ് പ്രത്യേക വാഹനം വിട്ടു നൽകിയത്. മാസങ്ങളായി വാഹനം നിരത്തിലിറക്കാതെ ക്ലിനിക്കിന്റെ കാർ പോർച്ചിൽ കിടക്കുകയാണ്. ക്ലിനിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. വാഹനം ഇതുവരെ ബന്ധപ്പെട്ട അധികാരികളെ തിരിച്ചേൽപ്പിച്ചിട്ടില്ല. ക്ലിനിക്കിലുണ്ടായിരുന്ന ഐ.പി. വിഭാഗത്തിലെ പക്ഷി മൃഗാദികളെ ഏതാനും ദിവസം മുമ്പ് പുത്തൂർ മൃഗശാലയിലേയ്ക്ക് മാറ്റി. സംഭവം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എൻ.സി.പി. ഭാരവാഹികൾ അറിയിച്ചു.