മാള : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഏഴിന് രാവിലെ 10ന് മാള ടൗണിൽ പ്രസംഗിക്കും. ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം കെ.കെ. അഷറഫ്, പി.കെ. ഡേവിസ്, കെ.വി. വസന്തകുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, കെ.സി. വർഗീസ്, വേണു വെണ്ണറ, ജോർജ് നെല്ലിശ്ശേരി, ജോസ് കുരിശിങ്കൽ, ബിനിൽ പ്രതാപൻ എന്നിവർ പ്രസംഗിക്കും.