bharani

കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് അനുവാദം തേടി മുറ തെറ്റാതെ ഈ വർഷവും ദേവസ്വം അധികൃതർ കാഴ്ചക്കുലയും പുടവയും വലിയ തമ്പുരാൻ കുഞ്ഞിണ്ണിരാജയ്ക്ക് സമർപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്താ, അസി. കമ്മിഷണർ എം.ആർ. മിനി, അസിസ്റ്റന്റ് എൻജിനിയർ ടി.പി. കൃഷ്ണനുണ്ണി, ദേവസ്വം മാനേജർ കെ. വിനോദ്, ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ എന്നിവർ ചേർന്നാണ് കാഴ്ചക്കുലയും പുടവയും സമർപ്പിച്ചത്.