1

തൃശൂർ: സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങൾ വെറ്ററൻസ് കായികതാരങ്ങൾക്ക് പരിശീലനത്തിന് സൗജന്യമായി തുറന്നുകൊടുക്കണമെന്ന് വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ (വാഫി) ജില്ലാ കമ്മിറ്റി. സംസ്ഥാന പ്രസിഡന്റ് വി. ഗിരീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ആർ. സോനാ റാം അദ്ധ്യക്ഷയായി. തിരുനെൽവേലിയിൽ നടന്ന ദേശീയ മീറ്റിൽ മെഡൽ നേടിയവരെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. ദയാനന്ദൻ, അലി പുള്ളിക്കുടി, എം.ആർ. മനോജ്കുമാർ, ജി. ശ്രീകല, സി.പി. ജോർജ്, ഷൈനി ബെനഡിക്ട്, കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.