1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ മോട്ടോർ ട്രാൻസ്‌പോർട്ട് വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ഉദ്യോഗാർത്ഥികൾക്കും പൊതുജനങ്ങൾക്കും സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുന്ന ഡ്രൈവിംഗ് സ്‌കൂളുകൾക്കും എതിരാണെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. കേരള പ്രദേശ് ഡ്രൈവിംഗ് സ്‌കൂൾ ഓപറേറ്റേഴ്‌സ് ആൻഡ് സ്റ്റാഫ് സംഘ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വേണു അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന സമിതി അംഗം എ.സി. കൃഷ്ണൻ, വിഷ്ണുനാരായണൻ, സെക്രട്ടറി ഷിജു മാട്ടിൽ, വൈസ് പ്രസിഡന്റ് ജോർജ് എന്നിവർ നേതൃത്വം നൽകി.