തൃശൂർ: ഷോപ്പ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2023 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ഏപ്രില്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നേരിട്ട് ജില്ലാ ഓഫീസില്‍ ഹാജരാകുന്ന പക്ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ഓഫീസില്‍ നേരിട്ട് ഹാജരാവുകയോ ചെയ്യുന്നവര്‍ക്കുമാത്രമേ ഈ മാസം മുതല്‍ പെന്‍ഷന്‍ അനുവദിക്കുകയുള്ളു എന്നും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487 2364866.