തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം ജില്ലയിലെത്തി. ജനറൽ ഒബ്‌സർവർ പി. പ്രശാന്തി, പൊലീസ് ഒബ്‌സർവർ സുരേഷ്‌കുമാർ മെംഗാഡെ, എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ മാനസി സിംഗ് എന്നിവരാണ് എത്തിയത്. നിരീക്ഷകസംഘം കളക്ടറും ജില്ലാ പൊലീസ് മേധാവികളും നോഡൽ ഓഫീസർമാരുമായി കളക്ടറേറ്റിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികൾ ജനറൽ ഒബ്‌സർവർ 9188922468, പൊലീസ് ഒബ്‌സർവർ 9188922469, എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ 9188922470 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാം.