തൃശൂർ: അയ്യന്തോളിലെ അമർ ജ്യോതി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം എൻ.ഡി.എ സ്ഥാനാർത്ഥി കളക്ടറേറ്റിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കളക്ടറേറ്റിലേക്ക് നടന്നാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാൻ എത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി. ശ്രീധരൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ നേതാക്കളായ ജസ്റ്റിൻ ജേക്കബ്, കെ.ആർ. ഹരി, സുജയ് സേനൻ, എം.എസ്. സമ്പൂർണ, സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് വെട്ടിയാട്ടിൽ തുടങ്ങിയവരും പത്രിക സമർപ്പണത്തിൽ പങ്കെടുത്തു.