manappuram
മണപ്പുറം

തൃപ്രയാർ: രാജ്യത്തെ മുൻനിര സ്വർണപ്പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാൻസ് പുതിയ പരസ്യ ചിത്രം പുറത്തിറക്കി. ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ സ്വർണവായ്പ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്ന 'മെയ്ക്ക് ലൈഫ് ഈസി വിത്ത് ഡോർസ്റ്റെപ്പ് ഗോൾഡ് ലോൺ' എന്ന പേരിലാണ് പരസ്യചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കിടയിൽ സ്വർണ വായ്പകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പരസ്യ ക്യാമ്പയിൻ സമൂഹ മാദ്ധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ ടെലിവിഷൻ നെറ്റ് വർക്കുകളിലും പുറത്തിറക്കും. മലയാളം, ആസാമീസ്, ബംഗാളി, ഹിന്ദി, മറാഠി, കന്നഡ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഗുജറാത്തി തുടങ്ങി പത്ത് ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത്. മണപ്പുറം ഫിനാൻസിന്റെ ഗോൾഡ് ലോൺ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടോൾ ഫ്രീ നമ്പർ മുഖേനയോ പൊതുജനങ്ങൾക്ക് ഗോൾഡ് ലോൺ സേവനം പ്രയോജനപ്പെടുത്താമെന്ന് പരസ്യത്തിലൂടെ കാണിക്കുന്നു. ഇതിനായി, ഏറ്റവും അടുത്തുള്ള ശാഖകളിലെ ജീവനക്കാരുടെ സേവനം ലഭ്യമാണ്. മണപ്പുറം ഫിനാൻസ് തുടക്കമിട്ട ക്യാമ്പയിനിലൂടെ നവ ഡിജിറ്റൽ യുഗത്തിൽ ഇടപാടുകാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനാകുമെന്ന് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ അഭിപ്രായപ്പെട്ടു.