തൃശൂർ: മലയാള കാവ്യസാഹിതി തൃശൂർ ജില്ലാ സമ്മേളനം ഏഴിന് രാവിലെ പത്തിന് ഹോട്ടൽ മോത്തി മഹൽ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സുദർശന കുമാർ വടശ്ശേരിക്കര അദ്ധ്യക്ഷനാകും. ചെറുകഥയുടെ രചനാതന്ത്രം എന്ന വിഷയത്തിൽ ഡോ. എസ്.കെ. വസന്തൻ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുദർശന കുമാർ, ജില്ലാ സെക്രട്ടറി ബേബി പേനകം, ജില്ലാ സംഘടന സെക്രട്ടറി പ്രൊഫ. വി.എ. വർഗീസ്, കൺവീനർ ചന്ദ്രമോഹൻ കുമ്പളങ്ങാട് പങ്കെടുത്തു.