തൃശൂർ: അമല മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം ഹെഡ് ആൻഡ് നെക് കാൻസർ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ആറിന് രാവിലെ 10 മുതൽ നാല് വരെയാണ് ശിൽപശാല. രാവിലെ 10ന് ഇന്ത്യയിലെ മൈക്രോവാസ്‌ക്യുലർ സർജറിയുടെ തുടക്കക്കാരിൽ ഒരാളായ ഡോ. അബ്രഹാം ജി. തോമസ് ഉദ്ഘാടനം നിർവഹിക്കും. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷനാകും. യു.എസിലെ എം.ഡി അൻഡേഴ്‌സൻ കാൻസർ സെന്ററിലെ ഡോ. അഡ്വാർഡ് ചാങ്ങ്, ടാറ്റ മെമ്മോറിയലിലെ ഡോ. ദുഷ്യന്ദ് ജസ്വാൾ, മദ്രാസ് അപ്പോളയിലെ ഡോ. നിർമല സുബ്രഹ്മണ്യൻ, അമൃതയിലെ ഡോ. സുബ്രഹ്മണ്യൻ അയ്യർ, കാലിക്കറ്റ് ആസ്റ്ററിലെ ഡോ. സെബീൻ വി. തോമസ്, അമലയിലെ ഡോ. ഫെനിൻ രാജു അബ്രഹാം, ജൂബിലിയിലെ ഡോ. ശ്രീകുമാർ പിള്ള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ അമല പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജയകൃഷ്ണൻ കോലാടി, അസി. പ്രൊഫസർ ഡോ. ഫെനിൽ രാജു അബ്രഹാം, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.