lripidanghal

കെ.എസ്.പി.എൽ സംസ്ഥാന സെക്രട്ടറി പി.എ. സീതി കൊടുങ്ങല്ലൂർ സബ് ട്രഷറി ഓഫീസർ ആശമോൾക്ക് ഇരിപ്പിടങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : സർവീസ് പെൻഷനേഴ്‌സ് ലീഗ് (കെ.എസ്.പിഎൽ) മേഖലയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ സബ് ട്രഷറിയിലേക്ക് ഇരിപ്പിടങ്ങൾ നൽകി. ഓർഗനൈസർ ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി. കെ.എസ്.പി.എൽ സംസ്ഥാന സെക്രട്ടറി പി.എ. സീതി, സബ് ട്രഷറി ഓഫീസർ ആശമോൾക്ക് ഇരിപ്പിടങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ഉപദേശക സമിതി അംഗം യൂസഫ് പടിയത്ത്, സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. കുഞ്ഞുമൊയ്തീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ ട്രഷറർ ടി.എ. സിദ്ദീഖ്, ദളിത് ആക്ടിവിസ്റ്റ് പി.വി. സജീവ് കുമാർ, സംസ്ഥാന പി.ടി.എ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ. ഫസീലത്ത്, ബഷീർ പൂവത്തിങ്കൽ, മുൻ പൊലീസ് സബ് ഇൻസ്‌പെക്ടർ വി.ബി. അബ്ദുൾ റഷീദ്, നവാസ് (ട്രഷറി) തുടങ്ങിയവർ സംബന്ധിച്ചു.