ravindhrahadh
അഴീക്കോട് ലൈറ്റ് ഹൗസിന് മുമ്പിൽ നടന്ന സ്വീകരണ യോഗത്തിൽ സ്ഥാനാർത്ഥി സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു.

കൊടുങ്ങല്ലൂർ : മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനിറുത്താൻ ലോക്‌സഭയിൽ ഇടതുപക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ്. കയ്പമംഗലത്ത് പൊതു പര്യടനത്തിനിടയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം എടവിലങ്ങ്, എടത്തിരുത്തി, എസ്.എൻ. പുരം, എറിയാട്, കയ്പമംഗലം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കുട്ടമംഗലത്ത് സമാപിച്ചു. നിരവധി ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ പാർട്ടി പ്രവർത്തകർ പര്യടനം ആഘോഷമാക്കി. ഇ.ടി. ടൈസൺ എം.എൽ.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷറഫ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖർ, ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.ഡി. സുദർശൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി.എ. ഗോപി എന്നിവർ നേതൃത്വം നൽകി.