1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനം ദിവസം പൂർത്തിയായപ്പോൾ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വി.എസ്. സുനിൽകുമാറിന്റെയും സുരേഷ് ഗോപിയുടെയും ഡമ്മി സ്ഥാനാർത്ഥികളടക്കം 15 പേർ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി എന്നിവർക്ക് പുറമേ ബി.എസ്.പി സ്ഥാനാർത്ഥി നാരായണൻ, കെ. പത്മരാജൻ (സ്വതന്ത്ര സ്ഥാനാർഥി) , പി. അജിത്ത് കുമാർ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), ദിവാകരൻ പള്ളത്ത് (ന്യൂ ലേബർ പാർട്ടി), എം.എസ്. ജാഫർ ഖാൻ (സ്വതന്ത്രൻ), സുനിൽകുമാർ (സ്വതന്ത്രൻ), പ്രതാപൻ (സ്വതന്തൻ), കെ.പി. കല (ഇക്വാലിറ്റി പാർട്ടി ഒഫ് ഇന്ത്യ), ജോഷി (സ്വതന്ത്രൻ), കെ.ബി സജീവ് (സ്വതന്തൻ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. വി.എസ്. സുനിൽ കുമാറിന് വേണ്ടി അഡ്വ. ടി.ആർ. രമേഷ് കുമാറും സുരേഷ് ഗോപിക്ക് വേണ്ടി അഡ്വ. കെ.കെ. അനീഷ് കുമാറും ഡമ്മി സ്ഥാനാർത്ഥികളായി പത്രിക നൽകി. പത്രിക എട്ടാം തീയതി വരെ പിൻവലിക്കാം.