
തൃശൂർ : തൃശൂർ സെന്റ് തോമസ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം “ഓർമ്മച്ചെപ്പ് “ സ്വാഗതസംഘം ഓഫീസ് ദൂർദർശൻ മുൻ ഡയറക്ടറും, സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥിയുമായ ഡോ.സി.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് സി.എ.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ:ബിജു പാണെങ്ങാടൻ, പ്രിൻസിപ്പൽ ഫാ:കെ.എ.മാർട്ടിൻ, ജെയിംസ് മുട്ടിക്കൽ, ഡോ: കെ .പി.നന്ദകുമാർ, ഡോ:സി.വി.അജി, ജോയ് തോട്ടാൻ, കെ.ഡി.വർഗ്ഗീസ്, എം.എ.സാജൻ , പി.ജെ.വർഗീസ് , ജേക്കബ് എബ്രഹാം, ഡോ.ബിനോയ്, രാജു ഡേവിഡ് എന്നിവർ പ്രസംഗിച്ചു. മേയ് നാലിനാണ് പൂർവ വിദ്യാർത്ഥി സംഗമം.