ch

ചേർപ്പ്: വേനലിൽ ദാഹിച്ച് വലയുന്നവർക്ക് ആശ്വാസമേകി ചേർപ്പ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. സംഭാരം, വെള്ളം, തണ്ണിമത്തൻ, പഴവർഗങ്ങൾ എന്നിവയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ കെ.കെ. രാമൻ, മജീദ് മുത്തുള്ളിയാൽ, ഷാജി കള്ളിയത്ത്, എ.എസ്. ഉണ്ണിക്കൃഷ്ണൻ, ലത സുരേന്ദ്രൻ, റീജ ജോണി, സെക്രട്ടറി എം.എസ്. രേഖ, ഇന്ദുറാണി, മുൻ ഡയറക്ടർ സിജോ ജോർജ്എന്നിവർ പങ്കെടുത്തു.