green

തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാർക്കുള്ള പരിശീലനം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഹരിതചട്ടം ഉറപ്പു വരുത്തുക, ഫ്‌ളെക്‌സ്, ബാനർ എന്നിവ പി.സി.ബി അംഗീകാരം ഉള്ളതെന്ന് ഉറപ്പാക്കുക, ഹരിത ബൂത്തുകൾ സ്ഥാപിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകുക, മണ്ഡലം തലത്തിൽ നടക്കുന്ന വിവിധ യോഗങ്ങളിലും, പരിശീലനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടപ്പാക്കുക. ജില്ലാ കോർഡിനേറ്റർ കെ.കെ.മനോജ് പരിശീലനം ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം കോ കോർഡിനേറ്റർ കെ.ബാബുകുമാർ, രജിനേഷ് രാജൻ എന്നിവർ സംസാരിച്ചു.