മാള: കീഴഡൂർ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി കാശാങ്കോട്ട് നാരായണൻ നമ്പൂതിരി കൊടിയേറ്റി. ഇന്ന് വൈകീട്ട് ഏഴിന് ടി.എ. അപർണ, സൂര്യഗായത്രി പ്രഭു എന്നിവർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും നാളെ വൈകിട്ട് ഏഴിന് തിരുവാതിരക്കളി തുടർന്ന് ഭക്തിഗാനമേള എന്നിവയുണ്ടാകും.
എട്ടിന് വൈകിട്ട് ഏഴിന് തിരുവാതിരക്കളി തുടർന്ന് നൃത്തസന്ധ്യ, ഒമ്പതിന് രാവിലെ 9.30ന് ഉത്സവ ബലിദർശനം വൈകിട്ട് 6.30ന് ദീപക്കാഴ്ച, പത്തിന് രാവിലെ പത്തിന് ശീവേലി പഞ്ചാരിമേളം, വൈകിട്ട് നാലിന് കാഴ്ചശീവേലി, വൈകിട്ട് ഏഴിന് തിരുവാതിരക്കളി, തുടർന്ന് ഭരതനാട്യം എന്നിവ നടക്കും.
11ന് രാവിലെ 6.30ന് ആറാട്ട് പുറപ്പാട്, 11ന് കൊടിക്കൽ പറ ഉച്ചയ്ക്ക് ഒന്നിന് കൊടിയിറക്കം, അന്നദാനം, വൈകിട്ട് 6.30ന് തൃക്കാർത്തിക വിളക്ക് എന്നിവ നടക്കും.