കൊടുങ്ങല്ലൂർ: ഭരണിയോട് അനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അവകാശികളിൽപ്പെട്ട പട്ടാര്യ സമുദായം വലിയ തമ്പുരാന് കാഴ്ചക്കുല സമർപ്പിച്ചു. ഭരണിയുടെ ഭാഗമായുള്ള ചടങ്ങുകൾ നടത്തുന്നതിന് അനുവാദം വാങ്ങി. സമുദായം പ്രസിഡന്റ് പി. സജീവ്, കമ്മിറ്റി അംഗങ്ങൾ രവി, ഗീത, രാഹുൽ തെക്കേടത്ത് എന്നിവർ നേതൃത്വം നൽകി. ഭരണി നാളിൽ വെളുപ്പിന് വടക്കെനടയിൽ വെന്നിക്കൊടി ഉയർത്തുന്നതിനും പടിഞ്ഞാറെ നടയിലും വടക്കെനടയിലും കുശ്മാണ്ഡ ബലി നടത്തുന്നതും പട്ടാര്യ സമുദായമാണ്.