ദേവമംഗലം ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മനക്ഷത്ര ചതയപൂജ.
കയ്പമംഗലം : എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ ശ്രീനാരായണ ഗുരുവിന്റെ ജന്മനക്ഷത്ര ചതയപൂജ നടത്തി. ദേവമംഗലം ക്ഷേത്രം ഗുരുമണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ കാർമ്മികത്വത്തിൽ ചതയം ജന്മനക്ഷത്രപൂജ, പുഷ്പാഞ്ജലി എന്നിവ നടന്നു. ദൈവദശകം തുടങ്ങി ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹ പ്രാർത്ഥന എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, സെക്രട്ടറി ടി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ, എ.വി. മല്ലിനാഥൻ, രാമു ചക്കാലക്കൽ, ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ടി.എം. രാധാകൃഷ്ണൻ, ബിന്ദു മനോജ്, സജ്‌നി ആനന്ദൻ, അരുണ ശിവരാമൻ എന്നിവർ നേതൃത്വം നൽകി.
പ്രസാദ വിതരണം നടത്തി.