അരിമ്പൂർ: സെന്റ് ആന്റണീസ് പള്ളി പെരുന്നാളിന് അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ കൊടിയേറ്റി. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് സഹ കാർമികനായി. നവനാൾ കുർബാനയ്ക്ക് ജൂബിലി മിഷൻ കോളേജ് അസി. ഡയറക്ടർ ഫാ. തോമസ് പൂപ്പാടി കാർമ്മികനായി. ഏപ്രിൽ 13, 14, 15 തീയതികളിലാണ് വിശുദ്ധ അന്തോണീസിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാളുകൾ ആഘോഷിക്കുന്നത്. ജനറൽ കൺവീനർ ജോസ് താണിക്കൽ, ട്രസ്റ്റിമാരായ സിജോൺ കുണ്ടുകുളങ്ങര, ഫ്രാൻസിസ് കവലക്കാട്ട്, വർഗീസ് പൊന്മാണി, ലാസർ പുലിക്കോട്ടിൽ
എന്നിവർ നേതൃത്വം നൽകി.