വടക്കാഞ്ചേരി : ആലത്തൂർ ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കുന്നംകുളം മണ്ഡലത്തിലെ വോട്ടിങ്ങ് സാമാഗ്രഹികൾ വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിൽ എത്തിച്ചു. കുന്നംകുളം മണ്ഡലത്തിലെ 174 ബൂത്തിലേയ്ക്കുള്ള വോട്ടിങ്ങ് സാമഗ്രഹികളാണ് സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. സ്‌ട്രോങ്ങ് റൂം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തെരത്തെടുപ്പ് ഉദ്യോഗസ്ഥർ സീൽ ചെയ്തു. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതിയായ എട്ടാം തീയതിയ്ക്കു ശേഷം സ്‌ട്രോങ്ങ് റൂം വീണ്ടും തുറക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പർ തയ്യാറാക്കിയ ശേഷം വോട്ടിങ് മെഷീനിൽ അപ് ലോഡ് ചെയ്യും. വോട്ടിങ്ങ് സാമഗ്രഹികൾ സൂക്ഷിച്ചിട്ടുള്ള ബോയ്‌സ് സ്‌കൂൾ പരിസരം സി.സി.ടി.വി നിരീക്ഷണത്തിലാണ.്