kh

തൃശൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മിറ്റി ഹോട്ടൽ ഉടമകൾക്കും, ജീവനക്കാർക്കുമായി മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ ലഭിക്കുന്ന രീതിയിൽ വിഭാവനം ചെയ്ത സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എയിൽ അംഗമായ എല്ലാ ഹോട്ടലുടമകളെയും പദ്ധതിയിൽ അംഗമാക്കും. മുൻ സംസ്ഥാന ഭാരവാഹി എം.ശ്രീകുമാർ, സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ നേതാക്കളായ വി.ആർ.സുകുമാർ, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, ജോസ് മേത്തല, പി.എസ്.ബാബുരാജ്, എൻ.കെ.അശോക് കുമാർ, ഒ.കെ.ആർ.മണികണ്ഠൻ, എ.സി.ജോണി, മക്‌സൂദ്, അഷ്‌റഫ്, ജോസഫ്, എൻ.കെ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.