kalavara

കൊടുങ്ങല്ലൂർ: മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് അന്നദാനയജ്ഞ സമിതിയും ക്ഷേത്ര ഉപദേശകസമിതിയും സംയുക്തമായി നടത്തുന്ന അന്നദാനത്തിന്റെ കലവറ നിറക്കലിൽ നൂറുകണക്കിന് ദേവി ഭക്തർ പങ്കെടുത്തു. അന്നദാന യജ്ഞസമിതി ചെയർമാൻ പ്രൊഫ.പി.നാരായണൻകുട്ടി മേനോൻ, സേവാഭാരതി ജില്ലാ രക്ഷാധികാരി മേജർ ജനറൽ ഡോ.പി.വിവേകാനന്ദൻ, അന്നദാനയജ്ഞ സമിതി വർക്കിംഗ് ചെയർമാൻ അഡ്വ.എം.ത്രിവിക്രമൻ അടികൾ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ.വിജയൻ, എ.എൻ.ജയൻ, വി.ജി.ഹരിദാസ്, ഒ.വി.സന്തോഷ് ശാന്തി, ടി.സുന്ദരേശൻ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്നദാനയജ്ഞത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ നിർവഹിക്കും.