
കൊടുങ്ങല്ലൂർ : സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി മിത്ര പദ്ധതി പ്രകാരം എസ്.എൻ.പുരം യൂണിറ്റ് അംഗം സരസ്വതി സുബ്രഹ്മണ്യന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മരണാനന്തര ഫണ്ട് ട്രസ്റ്റ് പ്രസിഡന്റ് ബാബു ആന്റണി കൈമാറി. സമിതി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ, ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളായ രവി സജീവ് എന്നിവർ പ്രസംഗിച്ചു. വ്യാപാരി മിത്ര അംഗത്വ കാർഡ് വിതരണം ലതീഷ് നാരായണനും സമിതി അംഗത്വ കാർഡ് വിതരണം ജയരത്‌നവും നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ദാസൻ, സച്ചിൻ കാട്ടിൽ, ടി.യു.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.