നെടിയതളി ശിവക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവത്തിന്റെ അവസാന ദിനം ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ബാബു ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന മഹാദേവന്റെ ആറാട്ട്.
കൊടുങ്ങല്ലൂർ: നെടിയതളി ശിവക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ വൈകിട്ട് കോതപറമ്പ് കിഴക്കുവശത്തുള്ള ആറാട്ടുകടവിൽ ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ബാബു ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ മഹാദേവന്റെ ആറാട്ട്. താളമേളവാദ്യഘോഷ താലപ്പൊലിയോടെ നടന്ന ആറാട്ടിന് ശേഷം പരിസരത്തുള്ള വീടുകളിൽ പറയെടുത്തുകൊണ്ടുള്ള തിരിച്ചെഴുന്നെള്ളത്ത് കാണാൻ അനേകം ഭക്തർ റോഡിനിരുവശവും കാത്തു നിന്നിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം വൈസ് പ്രസിഡന്റ് ജയൻ തെക്കൂട്ട്, സെകട്ടറി സി.ജി. മുരളീധരൻ, ജോയിന്റ് സെക്രട്ടറി ദാസൻ കളപ്പാട്ട്, ട്രഷറർ ഇ.വി. ശാന്തകുമാർ, കമ്മിറ്റി അംഗങ്ങളായ ശങ്കരൻ കളരിക്കൽ, ഗോപാലകൃഷ്ണൻ കാട്ടിൽ, കെ.ആർ. രഘു, പീതാംബരൻ കളപ്പാട്ട്, സി.ആർ. രാമചന്ദ്രൻ, മാതൃ സമിതി പ്രസിഡന്റ് ബിന്ദു സുനിൽ, സെക്രട്ടറി സ്മിത രഘു എന്നിവർ നേതൃത്വം നൽകി.