
കൊടുങ്ങല്ലൂർ : ശ്രീകുരുംബ ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് ദാഹജലം, വാഹന പാർക്കിംഗിന് മതിയായ സൗകര്യം, വാഹനഗതാഗതം തടസപ്പെടാതിരിക്കാനുള്ള മുൻകരുതൽ എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് കൺസ്യൂമേഴ്‌സ് ഫോറം അഭ്യർത്ഥിച്ചു. ബൈപാസിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനം മൂലം വാഹന പാർക്കിംഗിന് പ്രത്യേകം സ്ഥലം കണ്ടെത്തണം. നഗരത്തിൽ വാഹന ഗതാഗതക്കുരുക്കിന് സാദ്ധ്യതയേറെയാണ്. ഹോട്ടലിൽ അമിത വില ഈടാക്കുന്നില്ലായെന്നും, കൃത്യമായ അളവിൽ നൽകുന്നുവെന്നും ഉറപ്പുവരുത്തണം. ഹോട്ടലിലും തട്ടുകടകളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഭക്ഷണം തയ്യാറാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രസിഡന്റ് അഡ്വ.അബ്ദുൾ കാദർ കണ്ണേഴത്ത്, സെക്രട്ടറി സി.എസ്.തിലകൻ എന്നിവർ ആവശ്യപ്പെട്ടു.