
ചേലക്കര: കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
ആലത്തൂർ പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷണന്റെ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ചേലക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഇവിടെ ഒരു സീറ്റിലും വിജയിയിക്കില്ല. സ്വന്തമായി പാർട്ടിയുടെ കൊടി പോലും ഉയർത്തിപ്പിടിക്കാൻ കഴിയാത്ത കോൺഗ്രസും മുസ്ലിം ലീഗുമാണ് നരേന്ദ്രമോദിയുടെ ഫാസിസത്തിനെതിരെ പടപൊരുതാൻ പോകുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു. എൽ.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.ശ്രീകുമാർ അദ്ധ്യക്ഷനായി. കെ.കെ.മുരളീധരൻ, ഇ.എം.സതീശൻ, എം.എം.വർഗ്ഗീസ്, എ.സി.മൊയ്തീൻ കെ.വി.നഫീസ, പി.കെ.രാജൻ മാസ്റ്റർ, യുജിൻ മോറേലി തുടങ്ങിയവർ സംസാരിച്ചു.