മാള : എൻ.ഡി.എ മാള നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മാള മാളിയേക്കൽ ഓഡിറ്റോറിയത്തിൽ നടന്നു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലർ സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാള മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കൗൺസിൽ അംഗം ടി.എം. വേലായുധൻ, സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി മാള മാള ടൗണിലൂടെ റോഡ് ഷോ നടത്തി.